‘പാലക്കാട്ടെ കുഴൽപ്പണ ആരോപണം; സമഗ്രമായ അന്വേഷണം വേണം’: മന്ത്രി വി എൻ വാസവൻ

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രി വി എൻ വാസവൻ. പൊലീസ് ചെന്നപ്പോഴേക്കും ട്രോളിയിൽ ഉണ്ടായിരുന്നത് അവർ മാറ്റി എന്നും മന്ത്രി പറഞ്ഞു. കൊടകര വിഷയം സർക്കാർ ഗൗരവത്തോടെ തന്നെ കാണുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊടകര കള്ളപ്പണ വിഷയത്തിൽ ഇ ഡിക്ക് സർക്കാർ റിപ്പോർട്ട് നൽകിയതാണ്. നടപടി വൈകിപ്പിക്കുന്നത് ഇ ഡിയാണ്. ബി ജെ പി യുമായി സിപിഎമ്മിന് യാതൊരുവിധ ഒത്തുകളിയുമില്ല എന്നും മന്ത്രി പറഞ്ഞു.

Also read:ഷാഫിയും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ?’: ഇ എൻ സുരേഷ് ബാബു

അതേസമയം പാലക്കാട് ഹോട്ടലിലെ പരിശോധനയിൽ ഷാഫിൽ പറമ്പിലും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ എന്ന് പാലക്കാട് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോരമ കൊടുത്ത വാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തരംതാഴ്ന്ന പണിയാണ് മനോരമ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News