ഉല്ലാസ യാത്രയ്ക്കിടെ ഹൃദയാഘാതം; ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാത്തെ തുടർന്ന് മരിച്ചു. പാലക്കാട് പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി ശ്രീ സയനയ്ക്കാണ് ഹൃദയാഘാതം സംഭവിച്ചത്.

Also read:ഛത്തീസ്ഗഢിൽ വോട്ടെടുപ്പിനിടെ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരുക്കേറ്റു

മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് ശ്രീ സയനക്ക് ദാരുണമായ മരണം സംഭവിച്ചത്. തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചുവരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News