കഴിവുകെട്ട എംഎൽഎയ്ക്കെതിരെയും നഗരം കുട്ടിച്ചോറാക്കിയ ബിജെപിക്കെതിരെയും വിധിയെഴുതാൻ പാലക്കാട്

palakkad_congress-bjp-deal

ടിറ്റോ ആന്‍റണി

വളരെയേറെ വികസന സാധ്യതകളുള്ള നഗരമാണ് പാലക്കാട്. അനുദിനം വളരേണ്ട നഗരത്തെ ബിജെപി ഭരിക്കുന്ന മുൻസിപ്പാലിറ്റി പിന്നോട്ട് അടിക്കുകയാണ്. തകർന്നു കിടക്കുന്ന നഗര റോഡുകൾ, പ്രേതാലയം പോലെ കിടക്കുന്ന ടൗൺ ഹാൾ,ബസ്റ്റാൻഡുകൾ, ഷോപ്പിംഗ് കോംപ്ലസുകൾ എല്ലാം കഴിവുകെട്ട ബിജെപി ഭരണത്തിന്റെ നേർക്കാഴ്ചകൾ തന്നെയാണ്. എന്നാൽ ഇതിനെതിരെ ഒരു പ്രക്ഷോഭം പോലും സ്ഥലം എംഎൽഎയുടെ പാർട്ടി, മുൻസിപ്പാലിറ്റിയിലെ പ്രതിപക്ഷമായ കോൺഗ്രസ് നടത്തിയിട്ടില്ല.

ഷാഫി പറമ്പിൽ-കൃഷ്ണകുമാർ ഡീലുകൾ കോൺഗ്രസിലെ ബിജെപിയിലെയും ആളുകൾ പൊതുവേ പറയാറുള്ളത് തന്നെയാണ്. അവർ നേർക്കുനേർ തെരഞ്ഞെടുപ്പിൽ ഇതുവരെ വന്നിട്ടേയില്ല എന്നത് കൗതുകം തന്നെയാണ്.!!! മുൻസിപ്പൽ ഭരണം ബിജെപിക്ക് അടിയറവ് വച്ച്, എംഎൽഎ സ്ഥാനം നിലനിന്നു പോവുക എന്നതാണ് മേൽപ്പറഞ്ഞ കോൺഗ്രസ് ബിജെപി ഡീൽ. കഴിവുകെട്ട എംഎൽഎയ്ക്കെതിരെയും നഗരം കുട്ടിച്ചോറാക്കിയ ബിജെപിക്കെതിരെയും പാലക്കാട് ഒന്നടങ്കം വിധിയെഴുതാൻ കാത്തിരിക്കുകയാണ്..

അപ്രസക്തനായ ബിജെപി സ്ഥാനാർത്ഥിയെ പെരുപ്പിച്ചു കാണിച്ച്, ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം എന്നുവരുത്തി തീർക്കാൻ വി ഡി സതീശനും മാധ്യമങ്ങളും ശ്രമം തുടങ്ങിയിരിക്കുന്നു. ബിജെപി അകറ്റിനിർത്താൻ പരമാവധി വോട്ടുകൾ കോൺഗ്രസിലേക്ക് എത്തിക്കുക എന്നതാണ് ഈ ശ്രമത്തിന് പിന്നിലുള്ള ലക്ഷ്യം..

Also Read- ‘പാലക്കാട്ട് ബിജെപി ജില്ലാ പ്രസിഡന്‍റിന് ഇരട്ടവോട്ടുണ്ട്’; തുറന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും കുത്തഴിഞ്ഞ ബിജെപി മുൻസിപ്പൽ ഭരണത്തിനെതിരെ കോൺഗ്രസ് ഒന്നും പറയുന്നില്ല. കോൺഗ്രസും ബിജെപിയും ഒരുപോലെ ഇടതുപക്ഷത്തിനെതിരെ ആക്രമിക്കാനാണ് സമയം ചെലവഴിക്കുന്നത്. പാലക്കാടിന്റെ മുന്നേറ്റത്തിനായി വികസനത്തിനായി ഡോക്ടർ ബ്രോ യെ വിജയിപ്പിക്കാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News