പാലക്കാട് പത്രപ്രവർത്തക യൂണിയന്റെ നേതൃത്തിൽ അന്തരിച്ച ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻ നായരേയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗനെയും അനുസ്മരിച്ചു. സാഹിത്യകാരൻ ടികെ ശങ്കരനാരായണൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഏതു മേഖലയിൽ നിന്നും എംടിയെക്കുറിച്ച് സംസാരിക്കാനാകും. സാഹിത്യകാരൻ, ചലച്ചിത്ര പ്രവർത്തകൻ, പത്രാധിപൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ സർവ മേഖലകളിലും എംടിയെ കാണാനാകുമെന്ന് ടികെ നാരായണൻ അനുസ്മരണയോഗത്തിൽ പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ് ക്ലബ്ബ് ഹാളിലാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടിആർ അജയൻ, മാതൃഭൂമി ബ്യൂറോ ചീഫ് വി ഹരിഗോവിന്ദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം ശ്രീനേഷ് സ്വാഗതവും എക്സിക്യുട്ടീവ് അംഗം പിഎസ് മനോജ് നന്ദിയും പറഞ്ഞു.
NEWS SUMMERY: Palakkad Journalist Union recently paid tribute to the late legendary writer MT Vasudevan Nair and former Prime Minister Manmohan Singh. The event celebrated their contributions to literature and politics, respectively, and highlighted their lasting impact on society.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here