കടമ്പഴിപ്പുറം കൊലപാതകം ; സഹികെട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ

പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലങ്ങാട് ടി വി നിവാസിൽ പ്രഭാകരൻ നായരെയാണ് ഭാര്യ ശാന്തകുമാരി കൊലപ്പെടുത്തിയത്. നാളുകളായി പ്രഭാകരന്‍ നായര്‍ മറവിരോഗത്തിന് ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളിലായി രോഗം മൂർച്ഛിക്കുകയും വീട്ടിൽ സ്ഥിരമായി ബഹളം വയ്ക്കുകയും ഭാര്യ ശാന്തകുമാരിയെ ഉപദ്രവിക്കും ചെയ്തിരുന്നു. ദേഹോപദ്രവത്തിൽ സഹികെട്ടാണ് കൃത്യം നടത്തിയതെന്നാണ് ശാന്തകുമാരി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാത്രിയായിരുന്നു കൊലപാതകം നടത്തിയത്. രാവിലെ ശാന്തകുമാരി കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണ്ട അയല്‍വാസികളാണ് പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിച്ചത്.

also read:ഡൊണാൾഡ് ട്രംപുമായി ഗോൾഫ് കളിച്ച് എം എസ് ധോണി; വീഡിയോ വൈറൽ

പ്രഭാകരന്‍ നായരുടേത് സ്വാഭാവിക മരണമാണെന്നും ഭർത്താവ് മരിച്ച മനോവിഷമത്തിൽ ശാന്തകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. പൊലീസിന്‍റെ ഇൻക്വസ്റ്റിനിടെ പ്രഭാകരൻ നായരുടെ കഴുത്തിൽ തോർത്ത് മുറുക്കിയതിന്റെ അടയാളം കാണുകയായിരുന്നു. അതായിരുന്നു സംശയത്തിനിടയാക്കിയത്. പ്രഭാകരന്‍ നായരും ഭാര്യ ശാന്തകുമാരിയും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ശാന്തകുമാരി കുറ്റം സമ്മതിച്ചത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രഭാകരന്‍ നായരുടെ മൃതദേഹം ഷൊര്‍ണൂരില്‍ സംസ്ക്കരിച്ചു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ശാന്തകുമാരിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News