കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ

PALAKKAD ACCIDENT

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണ് നാലുപേർക്കും അന്ത്യനിദ്ര. വിദ്യാര്‍ഥിനികളെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും കരിമ്പനക്കൽ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു

കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ പനയമ്പാടം സ്വദേശികൾ നിദ ഫാത്തിമ, റിദ ഫാത്തിമ, പി എ ഇർഫാന ഷറിൻ, എ എസ് അയിഷ എന്നിവരാണ് മരിച്ചത്. സ്കൂളിൾ നിന്ന് പരീക്ഷ കഴിഞ്ഞു അഞ്ചു പേരൊന്നിച്ച് മടങ്ങുമ്പോഴാണ് അപകടം. സഹപാഠി അജ്ന തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ALSO READ; ‘പാലക്കാട് അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ’; വികെ ശ്രീകണ്ഠൻ എം പി

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ആറു മണിയോടെ വീടുകളിലെത്തിച്ചു. സഹപാഠികളും കൂട്ടുകാരും ബന്ധുക്കളും കണ്ണീരോടെ യാത്രയയക്കാനെത്തിയത് കണ്ടു നിന്നവരെയും കരയിച്ചു.

ഒമ്പതുമണി മുതൽ കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനം. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, എംഎൽമാർ, അധ്യാപകർ തുടങ്ങി ആയിരങ്ങൾ ആന്ത്യാഞ്ജലിയർപ്പിച്ചു. പാണക്കാട് സാദിഖലി തങ്ങൾ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി.  തൊട്ടടുത്തായൊരുക്കിയ ഖബറിടത്തിലാണ് നാലുപേരുടെ അന്ത്യ നിദ്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here