നോവായി മടക്കം; കല്ലടിക്കോട് അപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്

PALAKKAD ACCIDENT

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്‍കാരം ഇന്ന് നടക്കും.കുട്ടികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 10 മണി വരെ കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനം ഉണ്ടാകും. പൊതുദർശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരുടെയും ഖബറടക്കം നടക്കുന്നത്.

കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് ഇന്നലെ അപകടം ഉണ്ടായത്. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. ആയിഷ, ഇര്‍ഫാന, റിത, നിത എന്നിവരാണ് മരിച്ചത്. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവർ. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.

ALSO READ; ഇന്നും മഴയുണ്ടേ! വിവിധ ജില്ലകളിലെ അലർട്ടുകൾ ഇങ്ങനെ

ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നാല് വിദ്യാര്‍ഥികളാണ് അടിയിൽ ഉണ്ടായിരുന്നത്. നാല് പേരും മരിക്കുകയായിരുന്നു. അപകട സമയം ചെറിയ മഴയുണ്ടായിരുന്നു.

അതേസമയം അപകടത്തിന് പിന്നാലെ സ്ഥലത്ത്
സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. ദേശീയപാതയുടെ നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നിരന്തരം അപകടം നടക്കുന്ന മേഖലയാണിത്. അൻപത്തിയഞ്ചോളം അപകടങ്ങൾ ഇവിടെ ഇതുവതിരെ നടന്നതായാണ് നാട്ടുകാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News