പുറത്ത് നിന്നുള്ള കോഫി പോലെ അല്ല; പാലക്കാടൻ കോഫിക്ക് രുചി കൂടുതലാണ്

പാലക്കാട് പോയാൽ കൽപ്പാത്തി ഫിൽറ്റർ കോഫി കുടിക്കാത്തവരായി ആരുണ്ട്. പുറത്തുനിന്ന് കുടിക്കുന്ന കോഫി പോലെ അല്ല കൽപ്പാത്തി ഫിൽറ്റർ കോഫിയുടെ രുചി ഒന്നു വേറെയാണ്. കൽപ്പാത്തി തെരുവുകളിൽ നടക്കുന്നവർക്ക് കോഫിയുടെ നറുമണം ആസ്വദിക്കാതെ പോകാൻ കഴിയില്ല. അതാണ് മറ്റ് നാടുകളിൽ നിന്നുള്ള കോഫിയിൽ നിന്നും പാലക്കാടൻ കോഫിയെ വ്യത്യസ്തമാക്കുന്നത്.

കൽപ്പാത്തി തെരുവുകളിൽ ലഭിക്കുന്ന ഈ കോഫിക്ക് ആരാധകരാണ്. കല്പാത്തി തെരുവുകളിലെ കടകളിൽ ലഭിക്കുന്ന ഈ കോഫി ഒരു തവണ കുടിച്ചവർ വീണ്ടും തേടിയെത്തും. ഫിൽറ്റർ കോഫിയുടെ ചെറിയ പാത്രത്തിലേക്ക് ഡിക്കോഷൻ കോഫി എടുത്തൊഴിച്ച് സമോവറിൽ നിന്ന് ചൂട് പാൽ ഗ്ളാസിലേക്ക് ഒഴിച്ച് പഞ്ചസാരയും പിന്നെ ലേശം ഡിക്കോഷൻ കൂടി ഒഴിച്ച് ഫിൽറ്റർ കോഫി ഗ്ലാസിൽ കുടിക്കുമ്പോൾ കിട്ടുന്ന ടേസ്റ്റ് കോഫി പ്രേമികളുടെ ഇടയിൽ ഇഷ്ട വിഭവമാണ്.

ALSO READ: പാലക്കാടൻ മാങ്ങ പെരുക്ക് ഉണ്ടാക്കുന്ന വിധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News