കവളപ്പാറയിൽ വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിച്ച് പ്രതി മണികണ്ഠൻ. കൊലപാതകം നടത്തിയ വീട്ടിൽ മണികണ്ഠൻ നേരത്തെ പെയിന്റിങ്ങ് ജോലിക്ക് വന്നിരുന്നതായും കൊല്ലപ്പെട്ട പദ്മിനിയുടെയും തങ്കത്തിന്‍റെയും വീട്ടിൽ പണം ഉണ്ടെന്ന് മനസ്സിലാക്കിയാണ് മോഷണത്തിന് എത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ALSO READ: ‘ജയിലർ’ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചു കൊടുക്കാൻ തയാറാണ് ; ധ്യാൻ ശ്രീനിവാസൻ
വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെ പദ്മിനിയുടെ വീട്ടിലെത്തിയ മണികണ്ഠൻ രണ്ട് മണിക്കൂറിലധികം പത്മിനിയുമായി സംസാരിച്ചിരുന്നു.ഭക്ഷണം കഴിച്ച ശേഷം പണവും സ്വർണവും ആവശ്യപ്പെട്ടു. ഇതെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് ബഹളം കേട്ട് തങ്കവും വീട്ടിലെത്തിയത്.
തങ്കത്തിന്റെ മാല പിടിച്ചു പറിക്കുന്നതിനിടെ സഹോദരിമാർ ചേർന്ന് മണികണ്ഠനെ പിടിച്ചു തള്ളി. പിന്നാലെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സഹോദരിമാരെ മുറിവേൽപ്പിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊളുത്തുകയായിരുന്നുവെന്ന് മണികണ്ഠൻ വിശദീകരിച്ചു.
ALSO READ: ഷൊർണ്ണൂരിലെ വൃദ്ധ സഹോദരിമാരുടെ കൊലപാതകം, തെളിവെടുപ്പ് ആരംഭിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here