KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

rahul

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദങ്ങൾ പൊളിയുന്നു.പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ. ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയില്ല.

ഫെനി ഹോട്ടലില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയില്‍വെയ്ക്കുന്നത് ദൃശ്യത്തിലുണ്ട്. ഈ സമയം രാഹുലും ഈ കാറിന് സമീപത്തേയ്ക്ക് വരുന്നുത് കാണാം. അതിന് ശേഷം ഫെനി നൈനാന്‍ ഈ കാറില്‍ കയറിപ്പോകുന്നു.സമീപത്ത് നിര്‍ത്തിയിട്ട ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുല്‍ കയറുന്നത്. ഇതും വീഡിയോയിൽ വ്യക്തമായി കാണാം.

കോഴിക്കോട്  പോകുന്നതിന് വേണ്ടി കരുതിയ വസ്ത്രങ്ങളായിരുന്നു നീല ട്രോളി ബാഗില്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞദിവസം  പ്രതികരിച്ചത്. വസ്ത്രം നല്ലതാണോ എന്ന് പരിശോധിക്കാനാണ്  ട്രോളി ബാഗ് ഹോട്ടലിന് അകത്തേയ്ക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Also Read- ഹോട്ടലിലെ പൊലീസ് പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധം: പാലക്കാട് ജില്ല കളക്ടര്‍

ഈ പെട്ടി കൊണ്ടുപോയത് കോണ്‍ഫറന്‍സ് മുറിയിലേക്കായിരുന്നു. ഇതേപ്പറ്റി വിവാദമുണ്ടായപ്പോള്‍ വസ്ത്രം ഷാഫിയെക്കൂടി കാണിക്കാനാണ് യോഗം നടക്കുന്ന കോൺഫറൻസ് മുറിയിലേക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ വിശദീകരിച്ചിരുന്നു. ഇതിന് മറുപടി നല്‍കുന്നതാണ് പുതിയ വീഡിയോ. നീല ട്രോളി ബാഗില്‍ വസ്ത്രമായിരുന്നെങ്കില്‍ ആ ബാഗ് രാഹുലിനൊപ്പമാണ് കൊണ്ടുപോകേണ്ടിയിരുന്നത് എന്നാണ് ന്യായമായി ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News