പാലക്കാടിന്റെ സ്പന്ദനമറിയുന്ന സരിന്‍ ബ്രോയ്ക്ക് ചിഹ്നം സ്റ്റെതസ്‌കോപ്പ്

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്.

സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കെത്തിയ ആളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് 2007ല്‍ എംബിബിഎസ് പാസായി. യൂണിയന്‍ ചെയര്‍മാനായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് നേടി ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി.

ALSO READ:ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പാരിതോഷികമായ രണ്ട് കോടി രൂപ കൈമാറി

2016-ല്‍ ജോലി രാജിവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി ഡിജിറ്റല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍, എഐസിസി ഗവേഷക വിഭാഗം കോ ഓര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ്. നിലവില്‍ പാലക്കാട് നഗരത്തിനടുത്ത് കാടാങ്കോട് താമസം. അച്ഛന്‍: എം രാമകൃഷ്ണന്‍. അമ്മ: പി ഗീത. നവജാത ശിശുരോഗ വിദഗ്ധ ഡോ. സൗമ്യ സരിനാണ് ഭാര്യ. മകള്‍: സ്വാതിക സരിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News