തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ

LDF

തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ. സിപിഐഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാൻ കോൺഗ്രസിനേയും തോല്‍പ്പിക്കണമെന്ന് കൺവെൻഷനിൽ ഉദ്ഘാടനം ചെയ്ത് എംവി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

കനത്ത മഴയെ അവഗണിച്ച് നൂറു കണക്കിന് പ്രവര്‍ത്തകരാണ് ഡോ.പി.സരിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് ഒഴുകിയെത്തിയത്. ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധത ഇതുപോലെ പ്രചരിപ്പിക്കുന്ന മാധ്യമശൃംഖല ലോകത്തില്ലെന്നും. മാധ്യമങ്ങളിലെ വാര്‍ത്തക്കനുസരിച്ച് ചിന്തയില്‍ മാറ്റം വന്നാല്‍ വലിയ അപകടത്തിലേക്ക് പോവുമെന്നും എം.വി.ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. എന്തൊക്കെ അന്തര്‍ധാര ഉണ്ടായാലും ബി.ജെ.പിയെ തോല്‍പ്പിക്കണമെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാൻ കോൺഗ്രസിനേയും തോല്‍പ്പിക്കണമെന്നും അതിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: വി ഡി സതീശനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം ഉയരുന്നു; അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കൾ

സരിൻ ഞങ്ങളെ വിമര്‍ശിച്ചിരുന്നു എന്നത് മറച്ചുവെക്കേണ്ടതില്ല. ഞങ്ങളെ വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എൽഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

ചരടു പൊട്ടിയ പട്ടം പോലെ പറക്കുകയാണ് കേരളത്തിലെ കോൺഗ്രസെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൺവെൻഷനിൽ പറഞ്ഞു. ഗാന്ധിയുടേയും നെഹ്റുവിന്‍റെയും രാഷ്ട്രീയമാണ് നിങ്ങളുടെയെങ്കില്‍ ഈ ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ്, അത് വേണമെന്ന് പറയുന്നവരാണ് യുഡിഎഫ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ശരികളായ ശരികളൊക്കെ അലഞ്ഞ് ഇടതുപക്ഷത്ത് എത്തിച്ചേര്‍ന്നതില്‍ ഞാൻ അഭിമാനിക്കുന്നുവെന്ന് ഡോ.പി.സരിൻ പറഞ്ഞു. മന്ത്രിമാരും എംഎല്‍എമാരുമുള്‍പ്പടെ ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കള്‍ കൺവെൻഷനില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News