പാലക്കാട് എൽഡിഎഫ് ഇപ്പോൾ ഒന്നാം സ്ഥാനത്താണ്: എം വി ​ഗോവിന്ദൻ മാസ്റ്റർ

MVGOVINDANMASTER

ശ്രദ്ധാകേന്ദ്രമായി മാറിയ മണ്ഡലമാണ് പാലക്കാട്. തുടക്കത്തിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇപ്പോൾ എൽഡിഎഫ് ഒന്നാമതാണെന്നും ചരിത്ര വിജയം പാലക്കാട് എൽഡിഎഫിന് ലഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയ വാദികൾ ഒരേ സ്വരത്തിൽ എൽഡിഎഫിനെതിരെ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്ത ഇസ്ലാമിയുടെ ആശയ തടങ്കലിലാണ് ലീഗ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിലൊരു തെറ്റുമില്ല ഇക്കാര്യം മുൻപും സിപിഐഎം പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ വിമർശനം ഉയർന്നപ്പോൾ മതപരമായ വിശദീകരണമാണ് ലീഗിൻ്റേതെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡണ്ടാണ് സാദിഖലി തങ്ങൾ മുഖ്യമന്ത്രിയുടേത് ശരിയായ രീതിയിലുള്ള വിമർശനമാണ്. മതപരമായ വികാരം രൂപപ്പെടുത്താനാണ് ലീഗ് ശ്രമിക്കുന്നത് മതവികാരം ആളിക്കത്തിക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Also read: സർവതും വ്യാജം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് വ്യാജ ഐ ഡി കാർഡുകൾ; തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു

ഇതുവരെയും ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചു എന്ന് സന്ദീപ് വാര്യർ പറഞ്ഞിട്ടില്ല. ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ കാലത്ത് എന്നാണ് കെ സുധാകരൻ പറഞ്ഞത് ഇത് ഒരു മാധ്യമങ്ങളും ചർച്ച ചെയ്തില്ല. മാധ്യമങ്ങൾ കോൺഗ്രസ്സിന് വേണ്ടി പണം വാങ്ങി വാർത്ത നൽകുന്ന പോലെയാണ് പെരുമാറുന്നത്. പെയ്ഡ് ന്യൂസ് ഉണ്ടാക്കുന്നു.

ബിഎൽഒമാരുടെ സഹായത്തോടെ 2500 ഓളം വ്യാജവോട്ടർമാരെ പാലക്കാട് കോൺഗ്രസ്സ് ചേർത്തു. 500 ഓളം വ്യാജവോട്ടർമാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബാബറി മസ്ജിദ് സുധാകരന് പ്രശ്നമാകില്ലായിരിക്കും, അതേ നിലപാട് തന്നെയാണോ കോൺഗ്രസിനും എന്ന് വ്യക്തമാക്കണം; ടി പി രാമകൃഷ്ണൻ

കഴിഞ്ഞ തവണയും ചേവായൂർ ബാങ്കിൽ യുഡിഎഫ് വിമതന്മാർ മത്സരിച്ചിരുന്നു. ഒരു കോടി രൂപ ഡിസിസി ഓഫീസിലെത്തിക്കണം എന്നാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ അഴിമതിക്കെതിരെയാണ് വിമതർ മത്സരിച്ചത്. കഴിഞ്ഞ തവണ 6000 വോട്ടാണ് രേഘപ്പെടുത്തിയത്. ഇത്തവണ 8000 വോട്ടുകൾ ചെയ്തു. മുഖം പ്രസംഗം എഴുതിയ മാധ്യമം സുധാകരൻ നടത്തിയ കൊലവിളി പ്രസംഗം കണ്ടില്ലെന്നും എം വി ​ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News