പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 2021 ഓഗസ്റ്റ് 30-ന് രാത്രി 10 മുതലാണ് യുവാക്കളെ കാണാതായത്. ആദ്യം ലോക്കൽ പോലീസും തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണംനടത്തിയ കേസാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.

ALSO READ: ‘ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു’, ദൗത്യസംഘം ആന മണ്ണുണ്ടി വന മേഖലയിൽ, ട്രീ ഹട്ടിൽ കയറി മയക്കുവെടി വെക്കും

സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീനാണ് അന്വേഷണത്തിന് നേതൃത്വം. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News