മലപ്പുറത്ത് നിന്ന് കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

മലപ്പുറം വളാഞ്ചേരിയില്‍ കഞ്ചാവുമായി പാലക്കാട് നെന്മാറ സ്വദേശി പിടിയില്‍. ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന പത്തുകിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.

നെന്മാറ സ്വദേശി ഹക്കീമാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ചില്ലറ വില്പ്നക്കായി എത്തിച്ച പത്തു കിലോ കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് കൈമാറാനായി വളാഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് ശേഖരിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read:സംസ്ഥാനത്ത് ശക്തമായ മഴ തുടരും, പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ എത്തുന്നവരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോണ്‍ കോളുകളും പരിശോധിച്ചു വരികയാണ്. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ പത്തു ലക്ഷത്തോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here