പാലക്കാട്, നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്, നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ക്ഷേത്ര കമ്മറ്റി നൽകിയ അപേക്ഷയിൽ അഡീഷണൽ ജില്ലാ രജിസ്ട്രേറ്റാണ് അനുമതി നിഷേധിച്ചത് .കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി.

ALSO READ:മലപ്പുറത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

വെടിക്കെട്ടിന് രണ്ടുമാസം മുൻപാണ് അപേക്ഷിക്കേണ്ടത്. എന്നാൽ അപേക്ഷ നൽകാൻ വൈകിയതിന് ദുരന്തനിവാരണ മുന്നൊരുക്കങ്ങൾക്ക് സമയം കിട്ടിയില്ല. ഈ കാരണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത് .

ഏപ്രിൽ 1 ,2 ,3 തീയതികളിലാണ് പ്രശസ്തമായ നെന്മാറ വലങ്ങി വേല.ഒന്നിന് വൈകിട്ട് സാമ്പിൾ വെടിക്കെട്ടും രണ്ടാം തീയതി വൈകീട്ടും,മൂന്നിന് പുലർച്ചെയുമായി പ്രധാന വെടിക്കെട്ടും നടത്താനായിരുന്നു തീരുമാനം.വെടിക്കെട്ടിനു ഏറ്റവും പ്രശസ്തമായ ഉത്സവമാണ് നെന്മാറ-വല്ലങ്ങി വേല. വിഷയത്തിൽ ഹൈക്കോടയെ സമീപിക്കുമെന്ന് ക്ഷേത്ര കമ്മറ്റി പറഞ്ഞു.

ALSO READ:ഇനി പെട്ടെന്ന് യുപിഐ ഇടപാട് നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here