പ്രശസ്ത മൃദംഗ വാദ്യ കലാകാരനും ഗിന്നസ് ജേതാവുമായ കലാശ്രീ കുഴല്‍മന്ദം രാമകൃഷ്ണനെ പാലക്കാട് പ്രവാസി സെന്റര്‍ ആദരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സെന്റര്‍ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദര സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീപ്രകാശ്, ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രമോദ് മഹാജന്‍, സെന്റര്‍ ഭാരവാഹികളായ രവിശങ്കര്‍, ശശികുമാര്‍ ചിറ്റൂര്‍, പോള്‍സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആദരവിന് കുഴല്‍മന്ദം രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.
ALSO READ:ലോകസഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പിലും രേഖപ്പെടുത്തിയത് കുറഞ്ഞ പോളിങ്
ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ വിജയം കൈവരിച്ച പ്രവാസി സെന്റര്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സെന്റര്‍ അംഗം രവീന്ദ്രന്‍ കിട്ടുവിനും കുടുംബത്തിനും യാത്രയയപ്പും നല്‍കുകയുണ്ടായി. ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ സ്വാഗതവും ജോ. സെക്രട്ടറി മനോജ് ശങ്കര്‍ നന്ദിയും പ്രകാശിപ്പിച്ചു. സംഗീത ശ്രീകാന്ത്, മേതില്‍ സതീശന്‍ എന്നിവര്‍ യോഗത്തില്‍ അവതാരകരായിരുന്നു. യോഗാനന്തരം കുഴല്‍മന്ദം രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച വാദ്യസംഗീതം ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭൂതി പകര്‍ന്നു. അദ്ദേഹം രൂപകല്പന ചെയ്ത ശ്രീമൃദു എന്ന നവീന വാദ്യവിശേഷത്തെയും അതിന്റെ പ്രയോഗ സാധ്യതകളെയും സദസ്സിന് പരിചയപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here