പാലക്കാട്‌ പ്രവാസി സെന്‍റർ കുടുംബസംഗമം സർഗ്ഗസമീക്ഷ 2023, ജയരാജ്‌ വാര്യർ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌ പ്രവാസി സെന്‍റർ കുടുംബസംഗമം സർഗ്ഗസമീക്ഷ 2023 കുഴൽമന്ദം കളരിക്കൽ കൺവെൻഷൻ സെന്‍ററില്‍ ഓഗസ്റ്റ് 13 ന് അരങ്ങേറി. ആദ്യസെഷനിൽ സാഹിത്യരചനാമത്സരത്തിൽ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്‍റ് ശശികുമാർ ചിറ്റൂരിന്‍റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത സിനിമാ താരം ജയരാജ്‌വാര്യർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂറി അംഗങ്ങളായ ഡോ മുരളി, മോഹൻദാസ് ശ്രീകൃഷ്ണപുരം, സെക്രട്ടറി പ്രദീപ്‌ ടി കെ, എന്നിവർ പ്രസംഗിച്ചു. മേതിൽ സതീശൻ സ്വാഗതവും മനോജ്‌ ശങ്കർ നന്ദിയും പറഞ്ഞു.

ALSO READ: ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേ‍ഴ്സ് വര്‍ധിച്ചു: കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

രണ്ടാമത്തെ സെഷനിൽ കുടുംബ സംഗമം മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് കെ പി രവിശങ്കർ ആദ്യക്ഷത വഹിച്ച യോഗത്തിൽ,  പ്രദീപ്‌ താഴത്തേക്കളം, കുഴൽ മന്ദം രാമകൃഷ്ണൻ, ശശികുമാർ ചിറ്റൂർ  എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമൻ എം വി അർ മേനോൻ സ്വാഗതവും യൂനുസ് അഹ്‌മദ്‌ നന്ദിയും പറഞ്ഞു.

ALSO READ: അധികമായി വന്ന വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട പിതാവിന് ക്രൂരമര്‍ദനം; മകന്‍ അറസ്റ്റില്‍

തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ കെ ജെ ചക്രപാണിയും സംഘവും നയിച്ച രാഗങ്ങളെ അധിഷ്ഠിതമാക്കിയ ഗാനമേളയും അരങ്ങേറി. ഇരുന്നൂറോളം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News