പാലക്കാട്ടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത പാലക്കാട് പബ്ലിക് ലൈബ്രറി

Palakkad Tourism

പാലക്കാട്ടെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത പാലക്കാട് പബ്ലിക് ലൈബ്രറി. പാലക്കാടിൻ്റെ വിനോദ സഞ്ചാര സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിനിമാ ലൊക്കേഷൻ്റെ ക്യാപ്പിറ്റലാണ് പാലക്കാടെന്നും സിനിമാ ടൂറിസം നടപ്പാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് സെമിനാറിൽ പറഞ്ഞു.

ഗ്രാമം, നഗരങ്ങൾ, ചരിത്ര സ്മാരകങ്ങൾ, മഴ, ഗ്രാമീണ ആഘോഷങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കൊപ്പം മനുഷ്യർക്കിടയിലും ജീവികൾക്കിടയിലുമുള്ള പ്രണയവും കരുതലും മാതൃസ്നേഹവും കാത്തിരിപ്പുമെല്ലാം ഉൾക്കൊള്ളുന്ന, സഞ്ചാരികളുടെ പറുദീസയാണ് പാലക്കാട് പാലക്കാടിൻ്റെ വിനോദ സഞ്ചാര സാധ്യതകൾ ചർച്ചചെയ്ത് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയാണ് സെമിനാർ സംഘടിപ്പിച്ചത്. ടൂറിസത്തിന് വലിയ സാധ്യതയുള്ള ജില്ലയാണ് പാലക്കാടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read: പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാ വിരുദ്ധം മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് ഉത്തരവിറക്കിയത് ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോൾ; മന്ത്രി പി രാജീവ്

സാഹിത്യ മേഖലയിലെ ടൂറിസവും നടപ്പാക്കണമെന്ന് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറിയും കൈരളി ചാനൽ ഡയറക്ടറുമായ ടി ആർ അജയൻ സെമിനാറിൽ പറഞ്ഞു. പാലക്കാട്ട് വലിയ ടൂറിസം പദ്ധതികളാണ് ഇടതുപക്ഷം നടപ്പാക്കി കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News