പാലക്കാട് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കുട്ടി അപകടനില തരണം ചെയ്തു

പാലക്കാട് കൊഴിഞാംപാറയിൽ പീഡനശ്രമത്തിന് ഇരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ എഴുപത്തി ഏഴുകാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.

Also Read: പാലക്കാട് റോഡരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; 77 കാരൻ പിടിയിൽ

കുട്ടിയെ വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. കസ്റ്റഡിയിലുള്ളത് പ്രദേശവാസിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. കസ്റ്റഡിയിലുള്ളയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യൽ തുടർന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.

Also Read: നവജാത ശിശു മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News