ജാതി-മത വിവേചനത്തിനെതിരെ പാലക്കാട് പട്ടികജാതി ക്ഷേമ സമിതി പ്രതിക്ഷേധം സംഘടിപ്പിച്ചു

വളരുന്ന ജാതി-മത വിവേചനത്തിനെതിരെ പാലക്കാട് പട്ടികജാതി ക്ഷേമ സമിതി പ്രതിക്ഷേധം സംഘടിപ്പിച്ചു. പികെഎസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

Also Read: പുതു ചരിത്രമെഴുതി എക്‌സൈസ്; കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനില്‍

കേരളത്തില്‍ വളരുന്ന ജാതി – മത വിവേചനങ്ങള്‍ക്കെതിരെയാണ് പികെഎസ് ജില്ലാ കമ്മിറ്റി പ്രതിക്ഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സാമൂഹികാവസ്ഥയെ മത – വര്‍ഗ്ഗീയ വികാരത്തോടെ വീക്ഷിക്കുന്ന പ്രവണ വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: വാളയാർ ചെക്ക്‌പോസ്റ്റിൽ രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം പിടികൂടി

പ്രതിഷേധ കൂട്ടായ്മയില്‍ പികെഎസ് ജില്ലാ പ്രസിഡണ്ട് കുഞ്ഞികണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ ശാന്തകുമാരി, പി പി സുമോദ്, കഥാകൃത്ത് രാജേഷ് മേനോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News