പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 2000 ലിറ്ററിലധികം പിടികൂടി

പാലക്കാട് എരുത്തേമ്പതിയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പിൽ നിന്നാണ് കന്നാസുകളിലാക്കി സൂക്ഷിച്ച 2000 ലിറ്ററിലധികം സ്പിരിറ്റ് കേരള പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി.

Also read:കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ച് 12കാരന് പരിക്കേറ്റ സംഭവം; കേസെടുത്ത് പൊലീസ്

തമിഴ്നാട്ടിലെ കള്ളാകുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിന് പിന്നാലെ ചെക്ക് പോസ്റ്റുകളിലും അതിർത്തി ഗ്രാമങ്ങളിലും കേരള പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, എരുത്തേമ്പതി എല്ലപെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻതോപ്പിൽ പരിശോധന നടത്തുന്നതിനിടയിലാണ് വൻ സ്പിരിറ്റ് ശേഖരം പോലീസ് കണ്ടെത്തിയത്. 32 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് കന്നാസുകളിലാക്കി രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റാണ് തെങ്ങിൻ തോപ്പിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ തെങ്ങിൻതോപ്പിലെ ജീവനക്കാരനായ ഒരാളെ ചിറ്റൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also read:‘അര്‍ജന്റ് സെയില്‍’; എഎംഎംഎ ഓഫീസ് ഒഎല്‍എക്സിലിട്ട് വിരുതന്‍മാര്‍

കള്ളിൽ ചേർക്കാനായി എത്തിച്ച സ്പിരാറ്റണ് കണ്ടെത്തിയതെന്നും, സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News