സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പിആർഎസ് വായ്പയ്ക്കായി പാലക്കാട് പ്രത്യേക ക്യാമ്പുകൾ തുടങ്ങി

സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പിആർഎസ് വായ്പയ്ക്കായി പാലക്കാട് പ്രത്യേക ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. കനറാ ബാങ്ക് പാലക്കാട് റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് പ്രവർത്തിക്കുക. ജില്ലയിലെ 12 ഇടങ്ങളിലാണ് ക്യാമ്പുകൾ.

Also Read: തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

സംസ്ഥാന സർക്കാർ സപ്ലൈക്കോ മുഖേനെ സംഭരിച്ച നെല്ലിന്റെ പിആർഎസ് വായ്പയ്ക്കായാണ് പാലക്കാട് ജില്ലയിൽ കാനറ ബാങ്ക് പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചത്. പാലക്കാട് നഗരത്തിൽ സിവിൽ സ്റ്റേഷന് സമീപമുള്ള കൃഷി ഭവന് പുറമെ ജില്ലയിലെ മറ്റ് 11 ഇടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ പതിനാലായിരത്തോളം അക്കൗണ്ടുകളിലായി നൂറ്റി മുപ്പത് കോടി രൂപയാണ് വിതരണത്തിനായി കനറാ ബാങ്കിന് നൽകിയിട്ടുള്ളത്. അതിൽ വലിയൊരു ഭാഗവും നൽകിയതായും അവയിൽ 90%വും പാലക്കാട്‌ ജില്ലയിലാണ് നൽകിയിരിക്കുന്നത് എന്നും കനറാ ബാങ്ക് ഡിവിഷണൽ മാനേജർ ആർ പി ശ്രീനാഥ് പറഞ്ഞു.

കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്കാൾ കുറവാണെങ്കിലും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് അവ പരിഹരിക്കാൻ ആവശ്യമായ സഹായം സർക്കാർ ചെയ്ത് തരുന്നുണ്ട് എന്ന് കർഷകരും പറയുന്നു. പിആർഎസ് വിതരണത്തിലേക്കായി സീറോ ബാലൻസ് അക്കൗണ്ടുകളാണ് ബാങ്ക് ഓപ്പൺ ചെയ്യുന്നത്. കിടപ്പു രോഗികൾക്ക് നേരിട്ട് ഉദ്യോഗസ്ഥർ വീട്ടിലേക്ക് ചെന്നാണ് അക്കൗണ്ട് ഓപ്പൺ ചെയ്തു നൽകുന്നത്.

Also Read: ബലാത്സംഗക്കേസില്‍ മകനെതിരായ മൊഴിയില്‍ ഉറച്ചുനിന്ന് അമ്മ; ജീവപര്യന്തം തടവിന് വിധിച്ച് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here