വിദ്യാര്‍ത്ഥികളുടെ ‘അതിരുവിട്ട സെന്റ് ഓഫ്’ ആഘോഷം; ആഡംബര വാഹനങ്ങളുമായി പ്രകടനം, കേസെടുത്ത് പൊലീസ്

പാലക്കാട് അതിരുവിട്ട് വിദ്യാര്‍ത്ഥികളുടെ സെന്‍ഡ് ഒഫ് ആഘോഷം. ആഡംബര വാഹനങ്ങളുമായി ഭീതിപടര്‍ത്തി നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ തൃത്താല പൊലീസ് വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു.

ALSO READ: ഫിഫ റാങ്കിങ്ങില്‍ നാണം കെട്ട് ഇന്ത്യ; 15 സ്ഥാനങ്ങള്‍ പിറകോട്ട്

തൃത്താല പരുതൂര്‍ നാടപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സുക്കാരുടെ സെന്‍ഡ് ഓഫ് ആഘോഷത്തിനിടെയാണ് സംഭവം.

ALSO READ: സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില അവസാനമായി പരിഷ്കരിച്ചത് 2014ല്‍; വിലവര്‍ദ്ധനവിലും ഗുണഭോക്താവിന് ലഭിക്കുക 506 രൂപയുടെ ആനുകൂല്യം

ആഡംബര വാഹനങ്ങളുമായിട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ റോഡിലെ ഷോ. മൂന്നു കാര്‍, ഒരു ജീപ്പ് എന്നിവക്ക് പുറമെ ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here