സ്വർണം വീട്ടിൽ തന്നെ; ഒറ്റപ്പാലം സ്വർണ മോഷണ പരാതിയിൽ വമ്പൻ ട്വിസ്റ്റ്

ottappalam theft issue

പാലക്കാട് ഒറ്റപ്പാലത്ത് സ്വർണവും പണവും നഷ്ടപ്പെട്ടെന്ന പരാതിയിൽ വഴിത്തിരിവ്. മോഷണം പോയെന്ന് കരുതിയ സ്വർണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. വീട്ടിലെ അലമാരക്കുള്ളിലെ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വീട്ടുടമ ബാലകൃഷ്ണൻ ഭാര്യയെ വിളിച്ച് തിരക്കിയതിന് പിന്നാലെയാണ് സ്വർണം കണ്ടെത്തിയത്. അതേസമയം, പണവും വാച്ചും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയെന്നായിരുന്നു പരാതി.

മൂച്ചിക്കൽ ബാലകൃഷ്ണ‌നും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ബാലകൃഷ്ണൻ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു.ഈ സമയത്ത് മോഷണം നടന്നുവെന്നായിരുന്നു പരാതി നൽകിയത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വീടിനുള്ളിലെ അലമാരയിലെ പ്രത്യേക അറയിൽനിന്ന് സ്വർണം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here