പാലക്കാട് പതിനഞ്ച് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വീട്ടില്‍ മോഷണം; പ്രതിക്കായി തിരച്ചിൽ

പാലക്കാട് കൊപ്പം ആമയൂരിലെ വീട്ടില്‍ മോഷണം. പതിനഞ്ച് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വീട്ടില്‍ നിന്ന് മോഷ്ടാവ് പണം അപഹരിച്ചത്. വീട്ടുടമയുടെ പരാതിയില്‍ കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും; മന്ത്രി വി ശിവൻകുട്ടി

പതിനഞ്ച് ദിവസമായി വീട് അടഞ്ഞു കിടക്കുകയായിരുന്ന ആമയൂര്‍ കിഴക്കേകരയിലെ സുദര്‍ശനം സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തുറന്ന് കിടന്നിരുന്ന ഗേറ്റ് അടക്കാനായി എത്തിയ അയൽവാസികളാണ് വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്തതായി കണ്ടത്. ഇതേതുടർന്ന് ഇവർ വീട്ടുകാരെയും ശേഷം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

കൊപ്പം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായതായി വീട്ടുടമ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എല്ലാ മുറികളിലെയും സാധനങ്ങൾ വലിച്ചുവരിയിട്ട നിലയിലായിരുന്നു. എന്നാൽ വീട്ടില്‍ സിസിടിവി സ്ഥാപിച്ചിരുന്നെങ്കിലും അവ പ്രവര്‍ത്തനരഹിതമായിരുന്നു. അതേസമയം, എന്നാണ് മോഷണം നടന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൊപ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: ഗ്യാൻവ്യാപിയിൽ പരിശോധന സ്റ്റേ ചെയ്ത് സുപ്രീം കോടതി ,സർവേ നിർത്തി വച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News