‘അവര് പുറത്തിറങ്ങിയാല്‍ എന്നേം എന്റെ വീട്ടുകാരേം കൊല്ലും, പേടിച്ച് പേടിച്ച് എത്രകാലം ജീവിക്കും’; പൊട്ടിക്കരഞ്ഞ് ഹരിത

crime

നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക ഭാര്യ ഹരിതക്ക് കൊടുക്കാന്‍ വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവുവാണ് വിധി പറഞ്ഞത്.

ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.

Also Read : കണ്ണൂരിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

2020 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതരജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളില്‍ അനീഷ് കുത്തേറ്റ് മരിക്കുകയായിരുന്നു.

അതേസമയം തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധിയില്‍ തൃപ്തിയില്ലെന്ന് അനീഷിന്റെ കുടുംബം പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആയിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അതുണ്ടായില്ലെന്നും കുടുംബം പറഞ്ഞു.

ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളൊന്നുംവിധിയിലില്ല. അപ്പീലിന് പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു.

Also Read : സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്: നാലു ആർഎസ്എസ്സുകാർ കുറ്റക്കാർ

എന്നേയും കൊല്ലും എന്ന ഭീഷണി ഒക്കെ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരായി മൊഴി നല്‍കരുത് എന്നാവശ്യപ്പെട്ട് അവിടന്ന് വീട്ടുകാര്‍ ആള്‍ക്കാരെ പറഞ്ഞയച്ചിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെട്ട ആളുകളായിരുന്നു അവര്‍. ഇനിയും എന്റെ വീട്ടുകാര്‍ക്ക് ജീവിക്കണ്ടേ. പേടിച്ച് പേടിച്ച് എത്രകാലം ഇനിയും ജീവിക്കും. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ. നല്ല പേടിയുണ്ട്. ഇവര് പുറത്തിറങ്ങിയാല്‍ എന്നേം കൊല്ലും അനീഷേട്ടന്റെ വീട്ടുകാരേയും കൊല്ലും. തെറ്റ് ചെയ്തിട്ടും തെറ്റ് ചെയ്തില്ല എന്ന് പറഞ്ഞ് ചിരിച്ചിട്ടാണ് പോകുന്നത്. ഞങ്ങള്‍ ചെയ്തത് എന്താണ് എന്ന് തിങ്കളാഴ്ച അറിയും എന്ന് പറഞ്ഞിട്ടാണ് പോയത്. നാലു കൊല്ലമായി നടന്നു കൊണ്ടിരിക്കുന്നത്’- മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഹരിത ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News