പാലക്കാട്ട് കു‍ഴൽപ്പണം കൊണ്ട് വന്ന സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് കൈരളി ന്യൂസ്

kairali news palakkad blackmoney cctv

ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ട് വന്നു എന്ന ആരോപണങ്ങൾക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളിന്യൂസ് പുറത്തു വിട്ടു. നീല ട്രോളി ബാ​ഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ‌ദൃശ്യങ്ങളിലുണ്ട്.

ALSO READ; കേന്ദ്രം രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം തകർക്കുന്നു; ഇടതുപക്ഷം നടപ്പാക്കിയത് ജനപക്ഷ വികസനമെന്ന ആശയം: മുഖ്യമന്ത്രി

സിസിടിവി ദൃശ്യങ്ങൾ:

ദൃശ്യം 1 – (10.11pm )
ഷാഫി, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെ പി എം ഹോട്ടലിലേക്ക് കയറുന്നു.

ദൃശ്യം 2(10.13 pm)- കോറിഡോറിലെ ദൃശ്യങ്ങൾ. ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നു. ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക്

ദൃശ്യം 3 (10.39 pm)- രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നു

ദൃശ്യം 4 (10.42 pm )- ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നു. ഫെനിയുടെ കയ്യിൽ അപ്പോൾ പെട്ടി ഇല്ല.

ദൃശ്യം 5 (10.47 pm)- ‘പിഎ’ രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു
(ഈ മുറിയിൽ നിന്ന് അവസാനം മറ്റൊരു കനമുള്ള പെട്ടി ഫെനി നൈനാൻ കടത്തുന്നുണ്ട് )

ദൃശ്യം 6 (10.51pm)- രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നു

ദൃശ്യം 7 (10.53 pm)- ഫെനി നൈനാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നു

ദൃശ്യം 8 (10.54 pm)- ഫെനി നൈനാൻ ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് റൂമിലേക്ക് തിരിച്ചു വരുന്നു

ദൃശ്യം 9 (10.50 pm)- ഫെനി നൈനാൻ ട്രോളി ബാഗുമായി കോൺഫറൻസ് റൂമിൽ കയറുന്നു

ദൃശ്യം 10 (10.59)- രാഹുൽ പുറത്തേക്ക് പോകുന്നു, പെട്ടിയിലെ പണം കോൺഫറൻസ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു. പെട്ടി വാഹനത്തിൽ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നു.

ദൃശ്യം 11 (11.00 pm)- ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു

ദൃശ്യം 12 (11.20)- മുറിയിൽ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പി എ യും പുറത്തേക്ക് ഓടിപ്പോകുന്നു.

ദൃശ്യം 13 (11. 30)- കോൺഫറൻസ് റൂമിൽ ഉണ്ടായിരുന്നവർ( ഷാഫി, ശ്രീകണ്ഠൻ, ചാമക്കാല) പുറത്തേക്ക് പോകുന്നു

ഈ ട്രോളി ബാഗിൽ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാൽ, ഇത് താൻ സ്ഥിരമായി വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ബാഗാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ‘തുണി കൊണ്ട് വന്ന’ ബാഗിന്‍റെ കാര്യത്തിൽ കൂടുതൽ പരുങ്ങലിൽ ആയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News