ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മഴവെള്ള പ്പാച്ചിൽ. അനങ്ങൻ മലയ്ക്ക് മുകളിൽ നിന്നും വെള്ളം താഴ്വാര മേഖലയിലേക്ക് ശക്തിയാർജ്ജിച്ച് കുത്തിയൊഴുകുകയായിരുന്നു. മലവെള്ളം കുത്തിയൊലിച്ച് വന്നതിനെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

ALSO READ: ‘വെൽക്കം ബാക്ക്’; കാമുകന് സർപ്രൈസ് ഒരുക്കി യുവതി

ശക്തമായ വെള്ളപ്പാച്ചിലിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഇതിനെത്തുടർന്ന് പ്രദേശത്ത് ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്കൂളുകൾ വിട്ട നേരമായതിനാൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്ര ബുദ്ധിമുട്ടിലാക്കി. അനങ്ങൻ മലയുടെ വിവിധ ഭാഗങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.

ALSO READ: ഗുരുഗ്രാമിൽ ബസിന് തീപിടിച്ചു; 2 പേർ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News