പാലക്കാട് യുവതിയെ തീകൊളുത്തിയ സംഭവം; അക്രമിയും മരിച്ചു

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read: കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി; മേഘ എഞ്ചിനീയറിങിനെതിരെ കേസെടുത്ത് സി ബി ഐ

പട്ടിത്തറ പൂലേരി കാങ്കാത്ത് പടി ശിവൻ പ്രമ ദമ്പതികളുടെ പ്രവിയയാണ് (32) മരിച്ചത്. മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗതം. ഞായറാഴ്ച രാവിലെ 8 ഓടെ പ്രവിയ സ്കൂട്ടിയിൽ അവർ ജോലി ചെയ്യുന്ന പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരും വഴി കൊടുമുണ്ട തീരദേശ റോട്ടിൽ വെച്ചാണ് സംഭവം. കത്തി ഉപയോഗിച്ച് വയറിൽ കുത്തിയശേഷം കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: പട്ടാമ്പിയില്‍ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News