സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഹാട്രിക് കിരീടം നേടി പാലക്കാട്

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലക്ക് ഹാട്രിക് കിരീടം. 28 സ്വര്‍ണമടക്കം 266 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍മാര്‍ ആയത്. സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം മലപ്പുറം ഐഡിയല്‍ ഇ എച് എസ് എസ് കടകശേരി സ്വന്തമാക്കി. ഐഡിയലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്.

Also Read: ന്യൂസ് ക്ലിക്ക് എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി 5 ദിവസം കൂടി നീട്ടി

അട്ടിമറികള്‍ ഒന്നും ഉണ്ടായില്ല. ഒന്നാം ദിനം തന്നെ സ്വന്തമാക്കിയ ലീഡ് കായിക മേളയുടെ അവസാനം 98 പോയിന്റായി ഉയര്‍ത്തി പാലക്കാട് തുടര്‍ച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി. 28 സ്വര്‍ണമടക്കം 266 പോയ്ന്റ്‌സ് സ്വന്തമാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. 13 സ്വര്‍ണമടക്കം 168 പോയിന്റ് നേടിയ മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്, കോഴിക്കോട് ആണ് മൂന്നാം സ്ഥാനത്ത്.

Also Read: ഒ.വി. വിജയന്‍ സാഹിത്യ പുരസ്‌കാരം; പി.എഫ്. മാത്യുസിന്റെ ‘മുഴക്കം’ എന്ന കഥാസമാഹാരത്തിന്

30 കുട്ടികളുമായെത്തി 57 പോയിന്റുകള്‍ സ്വന്തമാക്കിയ മലപ്പുറം ഐഡിയല്‍ ഇ എച് എസ് എസ് കടകശേരിയാണ് സ്‌കൂളുകളില്‍ ഒന്നാമത് എത്തിയത്. ഐഡിയലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. 46 പോയിന്റുകളുമായി മാര്‍ ബേസില്‍ കോതമംഗലം രണ്ടാമതെത്തി. 6 പുതിയ റെക്കോര്‍ഡുകളാണ് കുന്നംകുളം കായിക മേളയില്‍ പിറന്നത്. കാസര്‍കോട് കുട്ടമത്ത് സ്‌കൂളിലെ കെ സി സെര്‍വന്‍ രണ്ടിനങ്ങളില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. 6 കുട്ടികള്‍ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News