യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി; പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

പാലക്കാട് യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. പി.എസ് വിബിനാണ് രാജിവച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ് ചേരിപ്പോരിനെ തുടർന്നാണ് രാജി. പാലക്കാട് നിയോജക മണ്ഡലത്തിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും ഗ്രൂപ്പ് യുദ്ധം യുഡിഎഫിനെയും കോൺഗ്രസിനെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

Also read:ആഢംബര കാറിടിച്ച് മുംബൈയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; അപകടം നടന്ന് 72 മണിക്കൂറിനു ശേഷം പ്രതി മിഹിര്‍ ഷാ പൊലീസ് പിടിയില്‍

പാലക്കാട് നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡൻ്റുമായിരുന്ന പി എസ് വിബിനാണ് രാജിവച്ചത്. ഷാഫി പറമ്പിലിൻ്റെ നോമിനിയായാണ് വിബിൻ പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വിബിൻ കെ സി വേണുഗോപാൽ ഗ്രൂപ്പിലേക്ക് മാറിയിരുന്നു. തുടർന്ന് യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അവഗണനയും അധിക്ഷേപവും വിബിൻ എതിരെ ഉണ്ടായി. ഇതിനെ തുടർന്നാണ് വിബിൻ രാജിവയ്ക്കാനുണ്ടായ സാഹചര്യം.

Also read:‘കൊച്ചുമകനെ മർദിച്ചു’, മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു; സംഭവം മഹാരാഷ്ട്രയിൽ

യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടം നയിക്കുന്ന യങ് ഇന്ത്യ ലീഡേഴ്സ് മീറ്റ് 12 ന് ജില്ലയിൽ എത്താനിരിക്കെയാണ് രാജിവച്ചതെന്നതും ശ്രദ്ധേയമാണ്. എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രാജി പിൻവലിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെയും യൂത്ത്കോൺഗ്രസിലെയും ഗ്രൂപ്പ് യുദ്ധം കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. പുറത്തു നിന്നുള്ള ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തെ സ്ഥാനാർഥി ആകുന്നതിനെതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാർ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News