ഷാഫി പറമ്പിലിനെതിരെ സദ്ദാം ഹുസൈന് വേണ്ടി പരസ്യ പ്രകടനം

പാലക്കാട് യൂത്ത് കോൺഗ്രസിൽ കലാപം. സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനതിരെ പരസ്യ പ്രകടനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡൻറ് സദ്ദാം ഹുസൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. ഷാഫി പറമ്പില്‍ എംഎല്‍എയെ വിമര്‍ശിച്ച് രംഗത്തുവന്നതിനെ തുടർന്ന് സദ്ദാം ഹുസൈനെ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Also Read: ഓംലെറ്റ് ലഭിക്കാൻ വൈകി; പൊലീസുകാർ തട്ടുകട തല്ലിത്തകർത്തു

ഷാഫി പറമ്പിലിനെതിരെ പത്രസമ്മേളനം നടത്തി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് സദ്ദാം ഹുസൈനെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരോപണം. ഇതിന് പുറമേ സദ്ദാം ഹുസൈന്‍ അച്ചടക്കലംഘനം നടത്തിയെന്ന ആരോപണവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News