ഷാഫി പറമ്പിലിനെതിരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തില്‍ പടയൊരുക്കം

സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തില്‍ പടയൊരുക്കം. ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് മാറ്റത്തിന്റെ ഭാഗമായി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് ആക്ഷേപം

എ ഗ്രൂപ്പ് വിട്ട് കെസി വേണുഗോപാല്‍ പക്ഷത്തേക്കുള്ള ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് മാറ്റ പ്രഖ്യാപനമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സമ്മേളനം. എ ഗ്രൂപ്പുകാരനായിരുന്ന ഷാഫിയുടെ സ്വന്തം ജില്ലയില്‍ സമ്മേളനം നടക്കുമ്പോള്‍ ബോര്‍ഡുകളില്‍പ്പോലും ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ പോലും ഒഴിവാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് പ്രാധാന്യം.

രോഗബാധിതനായി പരിപാടികളില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുകയാണ്. കെ സി വേണുഗോപാല്‍ ജില്ലയിലെത്തുന്നതിന് തൊട്ടു മുമ്പ് കെപിസിസി സെക്രട്ടറി സി ചന്ദ്രന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. എ ഗ്രൂപ്പിലെ ഷാഫിയ്‌ക്കൊപ്പം നില്‍ക്കുന്ന ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. പരമ്പരാഗത എ ഗ്രൂപ്പുകാരായ പി ബാലഗോപാലന്‍, കെഎ ചന്ദ്രന്‍, സിപിമുഹമ്മദ്, പിജെ പൗലോസ്, പി ഹരിഗോവിന്ദന്‍ എന്നിവര്‍ യോഗത്തിനെത്തിയതുമില്ല. യൂത്ത് കോണ്‍ഗ്രസിലെ 24 ജില്ലാ ഭാരവാഹികളെ നേരത്തെ പുറത്താക്കിയിരുന്നു. ഷാഫി വിരുദ്ധരെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ക്കെതിരെയുള്ള നടപടി. ജില്ലയിലെ പല അസംബ്ലി കമ്മിറ്റികളിലും അധ്യക്ഷന്‍മാര്‍ തന്നെയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News