പാലക്കാടൻ മാങ്ങ പെരുക്ക് ഉണ്ടാക്കുന്ന വിധം

mango perukk

വെറൈറ്റി ആയി ഒരു പാലക്കാടൻ സ്പെഷ്യൽ മാങ്ങ പെരുക്ക് ഉണ്ടാക്കിയാലോ. പാലക്കാട്ടെ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള ഒരു കറിയാണ് ഈ മാങ്ങ പെരുക്ക്. കടുക് വറുത്ത തനിനാടൻ മാങ്ങ പെരുക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഏറ്റവും ഉത്തമമാണ്.

ഇതിനായി വേണ്ട ചേരുവകൾ
മാങ്ങ 1 എണ്ണം
തേങ്ങ- ചെറിയ കഷ്ണങ്ങളാക്കിയത്
പച്ചമുളക് _ എരിവിന്
തൈര് – ആവശ്യത്തിന്
കറിവേപ്പില
ഉപ്പ്
കടുക്
ഉലുവ
വറ്റൽമുളക്

ALSO READ:വൈകുന്നേരങ്ങളിലെ എണ്ണ പലഹാരം ഒഴിവാക്കാം; എളുപ്പത്തിൽ തയ്യാറാക്കാം ഹെൽത്തി സാലഡ്

ഇത് തയ്യാറാക്കുന്നതിനായി തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് പച്ചമാങ്ങ ചെറുതായി അരിഞ്ഞത്, തൈര്, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിലേയ്ക്ക് കടുക് വറുത്ത് പൊടിച്ചത് ചേർത്തിളക്കണം. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കടുകും, ഉലുവയും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറുത്ത് ഇതിലേക്ക് ഒഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News