പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്: മുൻ നഗരസഭാ കൗൺസിലർ ഭാസ്കരൻ സിപിഐഎമ്മിൽ ചേർന്നു

bhaskar

പാലക്കാട്‌ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു.മുൻ നഗരസഭാ കൗൺസിലർ ഭാസ്കരൻ സിപിഐഎമ്മിൽ ചേർന്നു. മുന്നു തവണ നഗരസഭാ കൗൺസിലർ ആയ വ്യക്തിയാണ് അദ്ദേഹം.

13-ാം വാർഡായ പുത്തൂർ നോർത്തിൽ നിന്ന് 2000-2005, 2010-15, 2015 -2020 കാലയളവിൽ അദ്ദേഹം കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.

ALSO READ; http://‘സാദിഖ് അലി ശിഖാബ് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് കെഎം ഷാജി പറയുന്നത് എന്തടിസ്ഥാനത്തിൽ’: ആഞ്ഞടിച്ച് എളമരം കരീം

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ കൂടുമാറ്റം എന്നത് പ്രധാനമാണ്.ബിജെപിയുടെ നഗരസഭാ ഭരണത്തിനെതിരെ മിണ്ടാൻ കോൺഗ്രസ് അനുവദിക്കുന്നില്ല എന്നും അടക്കം വിമർശനം നടത്തിയാണ് അദ്ദേഹത്തിന്റെ പാർട്ടി വിടൽ.ഭാസ്കരൻ ബിജെപിയിൽ ചേർന്നെന്ന് സ്വന്തം പാർട്ടിക്കാർതന്നെ പ്രചരിപ്പിച്ചുവെന്നും തന്നോട് ഇപ്പോഴും അയിത്തം കാണിയ്ക്കുന്നുവെന്നും അത് കൊണ്ടാണ് സിപിഐഎമ്മിൽ ചേരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ENGLISH NEWS SUMMARY: Palakkakd Former municipal councilor Bhaskaran joined CPIM. He is a three-time municipal councilor.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk