ഷാർജ അന്തർദേശീയ പുസ്തക മേള: തമിഴ് വിഭാഗത്തിൽ ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി ജയമോഹനും പങ്കെടുക്കും

SHARJAH international book festivel

ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ഇത്തവണ തമിഴ് വിഭാഗത്തിൽ തമിഴ് നാട്ടിൽ നിന്ന് ഐ ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി ജയമോഹനും പങ്കെടുക്കും. നവംബർ 10 ന് വൈകീട്ട് 4 മുതൽ 6 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപടിയിൽ ‘സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും’ എന്ന വിഷയത്തെക്കുറിച്ച് ഡോ. പളനിവേൽ ത്യാഗരാജൻ സംസാരിക്കും. കാര്യക്ഷമമായ സാമ്പത്തിക നയനിർവഹണത്തെക്കുറിച്ചും സുസ്ഥിര വികസനത്തിൽ നൂതനമായ നയങ്ങൾക്കുള്ള പങ്കിനെക്കുറിച്ചുമുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ അദ്ദേഹം പങ്കുവെക്കും.

ALSO READ; ഷാർജ അന്തർദേശീയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും പങ്കെടുക്കും

നവംബർ 10ന് നടക്കുന്ന പരിപാടിയിൽ തമിഴ്-മലയാള എഴുത്തുകാരൻ ബി ജയമോഹൻ പങ്കെടുക്കും. രാത്രി 8.30 മുതൽ 9. 30 വരെ കോൺഫ്രൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിൽ ഇന്ത്യൻ ഇതിഹാസങ്ങളെക്കുറിച്ചും സംസ്‌കാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെക്കും. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജയമോഹൻ തമിഴിലും മലയാളത്തിലും ഒരു പോലെ പോലെ മികച്ച കൃതികൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here