യീസ്റ്റിന്‍റെ ടേസ്റ്റില്ലാതെ നല്ല പൂ പോലത്തെ പാലപ്പം വേണോ?

നല്ല മൊരിഞ്ഞ ചൂടുള്ള പാലപ്പം ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ? എന്നാല്‍ പാലപ്പത്തില്‍ യീസ്റ്റിന്റെ രുടി വരുന്നതും ആര്‍ക്കും അത്ര ഇഷ്ടമല്ല. സോഫ്റ്റായ യീസ്റ്റിന്റെ ടേസ്റ്റ് വരാത്ത പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പച്ചരി – 2 കപ്പ്

യീസ്റ്റ് – 1 ടീസ്പൂണ്‍

തേങ്ങ തിരുമ്മിയത് – 1/2 മുറി

ചോറ് – 1/2 കപ്പ്

തേങ്ങാവെള്ളം – 1 ഗ്ലാസ്

പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി നന്നായി കഴുകി വെള്ളം വാര്‍ന്നു എടുക്കുക.

അതിലേക്ക് തേങ്ങ തിരുമ്മിയത്, യീസ്റ്റ്, ചോറ്, തേങ്ങാവെള്ളം, പഞ്ചസാര എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് 4 മണിക്കൂര്‍ അടച്ചു വയ്ക്കുക.

എല്ലാം കൂടി മിക്‌സിയില്‍ അരച്ചെടുക്കുക 2 മണിക്കൂര്‍ വയ്ക്കുക

ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അപ്പച്ചട്ടി വച്ച് പാലപ്പം ചുട്ടെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News