പാലാരിവട്ടം സ്റ്റേഷന്‍ ഉപരോധം; കോണ്‍ഗ്രസ് നേതാള്‍ക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

പാലാരിവട്ടം സ്റ്റേഷന്‍ ഉപരോധത്തില്‍ കോണ്‍ഗ്രസ് നേതാള്‍ക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ഉമ തോമസ്, ടി ജെ വിനോദ്, അന്‍വര്‍ സാദത്ത് എന്നിവരും കേസില്‍ പ്രതികളാണ്. കലാപാഹ്വനം നടത്തിയെന്നാണ് പൊലീസ് എഫ് ഐ ആറില്‍.

Also Read: “ഒരു മതത്തെയും ആക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം; സജി ചെറിയാന്റെ പ്രസ്താവന ആവശ്യമെങ്കില്‍ പരിശോധിക്കും”: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞ് അടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. ഒരുഘട്ടത്തില്‍ നേതാക്കള്‍ അടക്കം പൊലീസ് സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമവും നടത്തിയിരുന്നു.സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.രാത്രി വൈകി മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News