കൊച്ചിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എംഎസ് ഷാജി (49) ആണ് മരിച്ചത്. വീട്ടില്‍ വച്ച് കുഴഞ്ഞുവീണ ഷാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതിനിടെ, മലയാള സാംസ്‌കാരികമേഖലയിലെ പൊന്‍തൂവലായിരുന്ന എംടി വാസുദേവന്‍ നായര്‍ക്ക് അദ്ദേഹത്തിന്റെ ജന്മനാടിന്റെ ആദരം അർപ്പിച്ചു. അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തില്‍ കൂടല്ലൂര്‍ ഹൈസ്‌കൂളില്‍ വച്ചാണ് അനുസ്മരണയോഗം നടന്നത്. അനുസ്മരണ സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. മലയാള സര്‍ഗാത്മക മേഖലയില്‍ മുക്കാല്‍ നൂറ്റാണ്ടോളം നിറഞ്ഞ് നിന്ന പ്രതിഭയാണ് എംടി വാസുദേവന്‍ നായരെന്ന് മന്ത്രി എംബി രാജേഷ് അദ്ദേഹത്തെ അനുസ്മരിച്ചു.
തുഞ്ചൻപറമ്പ് സ്മാരകം വര്‍ഗീയശക്തികള്‍ കീഴടക്കാതിരിക്കാന്‍ എം ടി ശ്രമിച്ചുവെന്നും ജന്മനാടായ കൂടല്ലൂരില്‍ അദ്ദേഹത്തിന്റെ ഓര്‍മക്കായി സ്മാരകം നിര്‍മിക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍, ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മികുട്ടി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here