പാലരുവി എക്‌സ്പ്രസില്‍ 4 കോച്ചുകൾ കൂടി; യാത്രക്കാരുടെ പ്രതിഷേധം ഫലംകണ്ടു

palaruvi express

തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ ഇന്നു മുതല്‍ 4 കോച്ചുകള്‍ കൂട്ടും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഒരു സ്ലീപ്പറും 3 ജനറല്‍ കോച്ചുകളും കൂട്ടുന്നത്.

11 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 5 സ്ലീപ്പര്‍, 2 എസ്എല്‍ആര്‍ എന്നിങ്ങനെ 18 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. തിരുനെല്‍വേലിയില്‍ നിന്നുള്ള സര്‍വീസില്‍ ഇന്നു മുതലും പാലക്കാട്ട് നിന്നുള്ള സര്‍വീസില്‍ നാളെ മുതലും കൂടുതല്‍ കോച്ചുകളുണ്ടാകും.

ഇതിലൂടെ യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കോച്ചുകള്‍ കൂട്ടണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ കഴിഞ്ഞ ദിവസം വി വിധ സ്റ്റേഷനുകളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.

Also Read : പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തി, പിന്നാലെ ഉറങ്ങിപ്പോയി; അസീബ് രക്ഷപ്പെട്ടു!

ജോലിക്കും പഠനത്തിനുമായി കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ആയിരക്കണക്കിന്‌ പേരാണ്‌ ദിവസേന യാത്രചെയ്യുന്നത്‌. ഇവരുടെ ആകെയുള്ള ആശ്രയം പാലരുവി എക്സ്പ്രസും വേണാട് എക്സ്പ്രസുമാണ്‌.

പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് നാളെ മുതല്‍ തൂത്തുക്കുടിയിലേക്ക് നീട്ടിയിരുന്നു. വൈകിട്ട് 4.05നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News