ജഴ്‌സിയില്‍ ചോര പുരളുമ്പോഴും അവര്‍ പറയുന്നു, ഞങ്ങള്‍ ലോകകപ്പ് കളിക്കും; അതിശയിപ്പിക്കും പലസ്തീന്‍ ഫുട്‌ബോള്‍ ടീമിന്റെ അതിജീവനം

palastine-football-team

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോഴും ആദ്യമായി ലോകകപ്പിൽ കളിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് പലസ്തീൻ ഫുട്ബോൾ ടീം. 2026ൽ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി അരങ്ങേറുന്ന ലോകകപ്പിൽ യോഗ്യതക്കരികെയാണ് പലസ്തീൻ. ലക്ഷ്യംനേടിയാൽ ലോകകപ്പ് അരങ്ങേറ്റ മത്സരമായിരിക്കും.

മക്രം ദബൂബിൻ്റെ കോച്ചിങിലാണ് ടീം. ഇസ്രയേൽ നരനായാട്ടിനെ തുടർന്ന് ദേശീയ ലീഗ് ഉൾപ്പെടെ എല്ലാം താത്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ, മത്സരങ്ങളിൽ പങ്കെടുക്കാൻ ടീമിനെ അസ്സോസിയേഷൻ നിർബന്ധിക്കുകയായിരുന്നു. അങ്ങനെയൊന്നും തോറ്റുകൊടുക്കില്ലെന്ന സന്ദേശം ഫുട്ബോളിലൂടെ അവർ പങ്കുവെക്കുന്നു.

Read Also: വിക്കറ്റിന് പിന്നിൽ ഇനി ഈ താരസാന്നിധ്യമില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ക്ലീൻ കീപ്പർ

ഗാസയിൽ നിന്ന് കളിക്കാരെ കൊണ്ടുവരാനോ രാജ്യത്ത് സുരക്ഷിതമായി പരിശീലനം നടത്താനോ ഇവർക്ക് സാധിച്ചിട്ടില്ല. ഗാസയിൽ എല്ലാ ക്ലബ് ഓഫീസുകളും സ്റ്റേഡിയങ്ങളും ഇസ്രയേൽ നശിപ്പിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിൽ 46 ടീമുകൾക്ക് പങ്കെടുക്കാമെന്നതിനാലാണ് പലസ്തീനും സാധ്യത കൽപ്പിക്കപ്പെടുന്നത്. നവം.14ന് ഒമാനുമായും അഞ്ച് ദിവസത്തിന് ശേഷം ദക്ഷിണ കൊറിയയുമായും പലസ്തീന് മത്സരങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News