കോഴിക്കോട് നടക്കാനിരിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂരിനെ ചൊല്ലി തര്‍ക്കം രൂക്ഷം. തരൂരിനെ ക്ഷണിക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം തുടരുകയാണ്. തീരുമാനം കെ പി സിസി തന്നെ കൈകൊള്ളട്ടെ എന്നതാണ് സംഘാടക സമിതിയുടെ തീരുമാനം. റാലിയിലേക്ക്ശശി തരൂരിനെ ക്ഷണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്ന് ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചിട്ടുണ്ട്. പാര്‍ട്ടി വിലക്ക് സബന്ധിച്ച് അച്ചടക്ക സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായെന്ന് കരുതുന്നതായും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ALSO READ: കോട്ടയത്ത് അച്ഛനും മകനും മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
പരിപാടിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ തരൂരിന്റെ പേരില്ല. വര്‍ക്കിംഗ് കമ്മറ്റി അംഗമെന്ന നിലയ്ക്ക് തരൂരെത്തിയാല്‍ പലരില്‍ ഒരാളായി ഊഴത്തിന് കാത്തിരിക്കേണ്ടി വരും. 23ന് കോഴിക്കോട്് നടക്കുന്ന പലസ്തീന്‍ റാലി കെ.സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക. കെ സുധാകരന്‍ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here