യുഎസില്‍ മൂന്നു പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ് ; ഒരാളുടെ നില ഗുരുതരം

അമേരിക്കയില്‍ മൂന്നു പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ്. റോഡ് ഐലന്റിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഹിഷാം അവര്‍താനി, പെന്‍സില്‍വാനിയ ഹാവര്‍ഫോര്‍ഡ് കോളേജ് വിദ്യാര്‍ത്ഥി കിന്നന്‍ അബ്ദേല്‍, കണക്ടികട്ട് ട്രിനിറ്റി കോളേജ് വിദ്യാര്‍ത്ഥി തഹ്‌സീന്‍ അഹമ്മദ് എന്നിവരാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി വെര്‍മണ്‍ഡ് സര്‍വകലാശാലയ്ക്ക് സമീപമാണ് മൂവര്‍ക്കും വെടിയേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

ALSO READ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്; പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

പ്രതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വിദ്വേഷ കുറ്റകൃത്യത്തിന് കേസെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ കുടുംബം ആവശ്യപ്പെടുന്നത്. ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസില്‍ ഇസ്ലാമാഫോബിക്ക്, ആന്റി സെമറ്റിക്ക് വികാരം ഉയര്‍ന്നുവന്നിട്ടുണ്ട്. പൊതുനിരത്തില്‍ ആക്രമിക്കപ്പെടുന്നതിനൊപ്പം ഓണ്‍ലൈനിലും വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. അറബിക്ക് സംസാരിക്കുന്ന പരമ്പരാഗത പാലസ്തീന്‍ വസ്ത്രം ധരിച്ചിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News