![](https://www.kairalinewsonline.com/wp-content/uploads/2023/11/gaza1.jpg)
മസാചുസെറ്റ്‌സ് യുഎസ് സെനറ്റര്‍ എലിസമ്പത്ത് വാരന്റെ മുന്നില്‍ തന്റെ ദയനീയ അവസ്ഥ വിശദീകരിക്കുന്ന പലസ്തീന്‍ വനിതയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ബോസ്റ്റണിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്.
ALSO READ: മുണ്ടക്കയത്ത് അമ്മയുടെ മുൻപിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ചു
താന്‍ പലസ്തീന്‍ അഭയാര്‍ത്ഥിയാണെന്നും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ തന്റെ കുടുംബത്തിലെ 68 പേരാണ് കൊല്ലപ്പെട്ടതെന്നും അവര്‍ വാരനോട് പറയുകയാണ്. വെടിനിര്‍ത്തല്‍ ഉണ്ടാകുന്നതുവരെ ഇനി എത്ര പേര്‍ കൂടി മരിച്ചുവീഴണം എന്നുമവര്‍ ചോദിക്കുന്നുണ്ട്.
ALSO READ: രാജ്ഭവന്‍ ധൂര്‍ത്തിനെ ന്യായീകരിച്ച് ഗവര്‍ണര്‍
‘ഞാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ത്ഥിയും നിങ്ങളുടെ വോട്ടറുമാണ്. കഴിഞ്ഞ മൂന്നാഴ്ചയായി എന്റെ കുടുംബത്തിലെ 68പേരാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ അവസാനിക്കുന്നത് വരെ ഇനി എത്രപേര്‍ മരിച്ചുവീഴണം’ അവര്‍ വാരനോട് ചോദിച്ചു.
ALSO READ: പത്തനംതിട്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
എല്ലാവരും സഹായം അഭ്യര്‍ത്ഥിക്കുകയാണ് നിങ്ങളോട് എന്നിട്ട് ഇതുവരെ നടപടി ഉണ്ടാകാത്തത് എന്തെന്നും അവര്‍ യുഎസ് സെനറ്ററോട് ചോദിക്കുന്നുണ്ട്. എക്‌സിലെ ജൂവിഷ് വോയിസ് ഫോര്‍ പീസ് – ബോസ്റ്റണ്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോസ്റ്റണ്‍ സിറ്റിഹാളില്‍ എലിസബത്ത് വാരന്‍ എത്തിയ സമയം പലസ്തീന്‍ അനുകൂലികള്‍ ഗാസയിലെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു കൊണ്ട് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇപ്പോള്‍ വെടിനിര്‍ത്തണം എന്ന മുദ്രാവാക്യം മുഴക്കിയാണ് അവര്‍ പ്രതിഷേധം അറിയിച്ചത്.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here