പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കോഴിക്കോട് നൈറ്റ് മാർച്ച് നടത്തി ഡിവൈഎഫ്ഐ

അധിനിവേശത്തിനെതിരായി പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ കോഴിക്കോട് നഗരത്തിനകത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അരയിടത്തു പാലത്തുനിന്നും ആരംഭിച്ച മാർച്ച് കോഴിക്കോട് ബീച്ചിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു.

Also Read; ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച് പ്രധാനാധ്യാപിക; സംഭവം കാസർകോട്

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽജി ലിജീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, ടി അതുൽ, അക്ഷയ്, അമിതാ പ്രദീപ്, റെനീഷ്, സിനാൻ ഉമ്മർ, ഫഹദ് ഖാൻ, ഹംദി ഇഷ്‌റ എന്നവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു സ്വാഗതവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ ഷാജി നന്ദിയും പറഞ്ഞു.

Also Read; ‘സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം’; കോലം കത്തിച്ച് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News