കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യാറാലിക്ക് സംഘാടക സമിതി രൂപീകരിച്ചു. 11ന് വൈകിട്ട് നാല് മണിക്ക് സരോവരത്തെ കലിക്കറ്റ് ട്രേഡ് സെന്ററിലാണ് ഐക്യദാർഢ്യറാലി സംഘടിപ്പിക്കുക. സ്വപ്നനഗരിയിലെ ട്രേഡ് സെന്‍ററില്‍ യാസര്‍ അറാഫത്തിന്റെ സ്‌മരണക്കായി സജ്ജീകരിച്ച നഗരിയിലാണ് റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ സംഘടനാ നേതാക്കളും കലാസാംസ്കാരിക മേഖലയിലെ പ്രമുഖരും റാലിയിൽ പങ്കെടുക്കും.
സിപിഐഎം ജില്ലാസെക്രട്ടറി പി മോഹനന്‍ ചെയര്‍മാനായും കെടി കുഞ്ഞിക്കണ്ണന്‍ ജനറല്‍ കണ്‍വീനറായും എം മെഹബൂബ് ട്രഷററുമായും സംഘാടക സമിതി രൂപീകരിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കാനത്തില്‍ ജമീല എംഎല്‍എ, എ പ്രദീപ്കുമാര്‍, സിപി മുസാഫിര്‍ അഹമ്മദ്, പികെ പാറക്കടവ്, മുക്കം മുഹമ്മദ്, ടിപി ദാസന്‍, പ്രൊഫസർ പിടി അബ്ദുൽ ലത്തീഫ്, സൂര്യ ഗഫൂര്‍ എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. കെകെ ദിനേശന്‍, കെകെ മുഹമ്മദ്, എം ഗിരീഷ്, ഇ പ്രേംകുമാര്‍, കെ ദാമോദരന്‍, എല്‍ രമേശന്‍, ടിവി നിര്‍മലന്‍, ബാബു പറശ്ശേരി, വി വസീഫ്, ഇ രതീഷ്, പ്രപു പ്രേമനാഥ്, പിസി ഷൈജു, കെവി അനുരാഗ്, സപന്യ, വിപി രാജീവന്‍, ഹംസ കണ്ണാട്ടില്‍ എന്നിവരാണ് സംഘാടക സമിതിയിലെ കണ്‍വീനര്‍മാർ.
Also Read; യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട്; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം
കൈരളി തിയേറ്റര്‍ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുക്കം മുഹമ്മദ് അധ്യക്ഷനായി. കെടി കുഞ്ഞിക്കണ്ണന്‍, ടിപി ദാസന്‍, യു ഹേമന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here