ദക്ഷിണ കേരള മഹായിടവകയുടെ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ചേരിതിരിഞ്ഞ് തര്‍ക്കം

ദക്ഷിണ കേരള മഹായിടവകയുടെ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ചേരിതിരിഞ്ഞ് തര്‍ക്കം. നിലവില്‍ ചുമതലയുള്ള ഡോ റോയ്‌സ് മനോജ് വിക്ടറിനെ തിരുവനന്തപുരം എല്‍എംഎസ്. കോമ്പൗണ്ടില്‍ നിന്ന് ഒരു വിഭാഗം ഇറക്കിവിട്ടു. സുപ്രീം കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞായിരുന്നു മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി ടി പ്രവീണിന്റെ നേതൃത്വത്തില്‍ ബിഷപ്പിനെ ഇറക്കി വിട്ടത്.

ALSO READ:ചരിത്രനേട്ടത്തിൽ സന്തോഷ് ശിവൻ; കാൻസ് പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്‌ക്കാരം വെള്ളിയാഴ്ച സമ്മാനിക്കും

ദക്ഷിണ കേരള മഹാ ഇടവകയുടെ അധികാര ചുമതല സംബന്ധിച്ച തര്‍ക്കമാണ് ഇരുവിഭാഗം വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നിലവില്‍ ചുമതലയുള്ള ഡോ. റോയ്‌സ് മനോജ് വിക്ടറിനെ തിരുവനന്തപുരം എല്‍എംഎസ് കോമ്പൗണ്ടില്‍ നിന്ന് ഒരു വിഭാഗം ഇറക്കിവിട്ടു. സുപ്രീം കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞായിരുന്നു മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി ടി പ്രവീണിന്റെ നേതൃത്വത്തില്‍ ബിഷപ്പിനെ ഇറക്കി വിട്ടത്. ബിഷപ്പ് പുറത്തേക്കിറങ്ങിയെങ്കിലും മറുവിഭാഗം പോകരുതെന്ന് ആവശ്യപ്പെട്ട് വാഹനം തടഞ്ഞു.

ALSO READ:കൊല്ലത്ത് അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പിടിയില്‍

സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനാണ് സുപ്രീം കോടതി ഉത്തരവെന്നും ഇറക്കിവിട്ട തീരുമാനം അംഗീകരിക്കില്ലെന്നും ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ നിലപാടെടുത്തു. ഇരുവിഭാഗവും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചതോടെ എല്‍എംഎസ് കോമ്പൗണ്ടിന് മുമ്പില്‍ സംഘര്‍ഷാവസ്ഥയും വന്‍ പൊലീസ് സന്നാഹവുമുണ്ട്. ദക്ഷിണ കേരള മഹായിടവകയുടെ ഭരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കമാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ വരെ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News