സമീപകാലത്ത് ഏറെ വിവാദമായ യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പാളയം ഇമാം വി.പി. സുഹൈബ് മൗലവി. തൊപ്പി സ്ത്രീകളെയും ഭക്ഷണത്തെയും അവഹേളിക്കുവെന്ന് ഇമാം അഭിപ്രായപ്പെട്ടു.
ALSO READ: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളേയും ഭക്ഷണത്തേയും തൊപ്പി അവഹേളിക്കുകയാണ്. പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. തെറ്റിലേക്ക് പോകുന്നവരെ തിരുത്തണമെന്നും നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഇത്തരക്കാരെ ഉപയോഗിക്കണമെന്നും പാളയം ഇമാം അഭിപ്രായപ്പെട്ടു.
‘തൊപ്പി’ മൂലമുണ്ടായ വിവാദസംഭവങ്ങളെ മുൻനിർത്തി കുട്ടികൾക്കിടയിൽ ബോധവത്ക്കരണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി മുൻപ് പറഞ്ഞിരുന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണമെന്നും ഇത്തരം പരിപാടികൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിനായി നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
അതേസമയം, ഏക സിവിൽ കോഡ് മൗലീകാവകാശങ്ങൾ ലംഘിക്കുന്നതാണ് എന്ന വിമർശനവുമായും പാളയം ഇമാം രംഗത്തുവന്നു. വിശ്വാസത്തിനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക സിവിൽ കോഡ് രാജ്യത്തിൻ്റെ ബഹുസ്വരതക്കും വൈവിധ്യങ്ങൾക്കും എതിരാണ്. നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here