മെഗാസ്റ്റാറിന്റെ ട്രിപ്പിൾ റോൾ വിസ്മയം വീണ്ടും ബിഗ് സ്‌ക്രീനിൽ: പാലേരി മാണിക്യം റീ റിലീസ് തീയതി പ്രഖ്യാപിച്ചു

paleri manikyam

കാത്തിരിപ്പിന് വിരാമം! ഒടുവിൽ പ്രഖ്യാപനമെത്തി. മെഗാസ്റ്റാർ മമ്മൂട്ടി ട്രിപ്പിൾ റോളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം പാലേരി മാണിക്യം; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ഈ മാസം നാലാം തീയതി വീണ്ടും തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ റീ റിലീസ് സെപ്റ്റംബര്‍ 20ന് ഉണ്ടാകുമെന്ന് മുൻപ് റിപ്പാർട്ടുകൾ ഉണ്ടായിരുന്നെങ്കിലും റീ റിലീസ് നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ വാർത്ത ഇപ്പോൾ പുറത്ത്‌വന്നിരിക്കുന്നത്.

ALSO READ; ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

2009ൽ രണ്ട് സംസ്ഥാന അവാർഡുകൾ നേടിയ ചിത്രം രഞ്ജിത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ് നിർമ്മാണം.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്കും മികച്ച നടിക്കുള്ള പുരസ്‌കാരം ശ്വേത മേനോനും ലഭിച്ചിരുന്നു.മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News